അഭിറാം മനോഹർ|
Last Modified ചൊവ്വ, 6 ഏപ്രില്‍ 2021 (18:46 IST)
ഈ മാസം 9ന് ആരംഭിക്കാനിരുന്ന പതിനാലാമത്
ഐപിഎൽ മത്സരങ്ങൾ മുൻനിശ്ചയിച്ച പ്രകരം തന്നെ നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്നലെ വൈകീട്ട് എഎൻഐയോട് സംസാരിക്കവെയാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് കേസുകൾ രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ടയിൽ വീക്ക് എൻഡ് ലോക്ക്‌ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇത് മുംബൈ വേദിയായ ഐപിഎല്ലിനെയും ബാധിക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ഗാംഗുലി ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത്.