കൊമ്പുകോർത്ത് കോഹ്ലിയും ധോണിയും, അമ്പരന്ന് ആരാധകർ!

ഐപിഎല്‍: ആദ്യ മത്സരത്തിന് മുന്നെ ടീമുകള്‍ തമ്മില്‍ ‘അടി’

Last Modified വ്യാഴം, 21 ഫെബ്രുവരി 2019 (09:26 IST)
മാര്‍ച്ച് 23നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരം. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ആണ് ആദ്യമത്സരത്തിൽ നേർക്കുനേർ വരുന്നത്. രാജ്യത്തിനായി ഒരുകുപ്പായത്തില്‍ ഇറങ്ങുന്ന താരങ്ങള്‍ ഐപിഎല്ലില്‍ ശത്രുക്കളാകുന്നു. അതിലൊരു വേദിയാണ് സോഷ്യൽ മീഡിയ. എതായാലും ആരാധകരുടെ ആവേശത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് ഇരു ടീമും.

സൗത്ത് ഇന്ത്യന്‍ ഡെര്‍ബിയാണെങ്കിലും ഞങ്ങള്‍ സാമ്പാര്‍ എന്നാകും പറയുകയെന്ന ബെംഗളൂരു ട്വീറ്റ് ഇട്ടതോടെയാണ് സോഷ്യല്‍ മീഡിയ യുദ്ധത്തിന് ആദ്യ കളമൊരുങ്ങിയത്. ഉടന്‍ തന്നെ മറുപടിയുമായി ചെന്നൈ എത്തി. സാമ്പാറിന് എപ്പോഴും മഞ്ഞയാണ് നിറമെന്നായിരുന്നു ചെന്നൈയുടെ ട്വീറ്റ്.


മാര്‍ച്ച് 23നാണ് നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്സിനെ നേരിടുന്നത്. ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. ലോക സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ചാണ് ആദ്യ ഷെഡ്യൂള്‍ മാത്രം പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിശദമായ കാര്യങ്ങള്‍ ബിസിസിഐക്ക് ഇതുവരെ ലഭിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :