മഴ കളിമുടക്കി ക്വാളിഫയിംഗ്‌ ഇന്നത്തേക്കു മാറ്റിവച്ചു

കോല്‍ക്കത്ത| VISHNU.NL| Last Modified ബുധന്‍, 28 മെയ് 2014 (10:40 IST)
ഐപിഎലിലെ ആദ്യ ക്വാളിഫയിംഗ്‌ പോരാട്ടം മഴയെത്തുടര്‍ന്ന്‌ ഇന്നത്തേക്കു മാറ്റിവച്ചു. ഇന്നലെ നടക്കേണ്ടിയിരുന്ന കോല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌-പഞ്ചാബ്‌ കിംഗ്സ്‌ ഇലവന്‍ മത്സരമാണ്‌ മഴയെത്തുടര്‍ന്നു മാറ്റിവച്ചത്‌.

ഇതോടെ ഇന്ന്‌ രണ്ടു പ്ലേ ഓഫ്‌ മത്സരങ്ങള്‍ നടക്കും. കോല്‍ക്കത്ത-പഞ്ചാബ്‌ പോരാട്ടം വൈകുന്നേരം നാലിനാണ്‌. പ്ലേ ഓഫിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ രാത്രി എട്ടിന്‌ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടും. കോല്‍ക്കത്ത-പഞ്ചാബ്‌ മത്സര വിജയികള്‍ ഫൈനലിലേക്കു മുന്നേറും.

പരാജയപ്പെടുന്ന ടീമിന്‌ ഫൈനലിലെത്താന്‍ ഒരു അവസരം കൂടി ലഭിക്കും. ചെന്നൈ-മുംബൈ മത്സരത്തിലെ വിജയികളുമായി രണ്ടാം ക്വാളിഫയറില്‍, കോല്‍ക്കത്ത-പഞ്ചാബ്‌ പോരാട്ടത്തില്‍ പരാജയപ്പെടുന്ന ടീമിനു മത്സരിക്കാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :