അഭിറാം മനോഹർ|
Last Modified വ്യാഴം, 25 മാര്‍ച്ച് 2021 (19:02 IST)
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ഇണങ്ങുന്ന വിധത്തിൽ കളിക്കാരെ സൃഷ്ടിക്കുവാൻ കഴിയുന്ന തരത്തിൽ
ഇന്ത്യ മെഷീൻ കണ്ടെത്തികഴിഞ്ഞതായി പാക് മുൻ നായകൻ ഇൻസമാം ഉൾഹഖ്.
ഇത്തവണയും ടീമിൽ രണ്ട് അരങ്ങേറ്റക്കാരുണ്ടായി. ഇത് വ്യക്തമായ സന്ദേശമാണ് മുതിർന്ന താരങ്ങൾക്ക് നൽകുന്നത്. ഓസീസിനെതിരായ പരമ്പര മുതൽ ഞാൻ ശ്രദ്ധിക്കുന്നു. ഓരോ മാച്ചിലും അല്ലെങ്കിൽ ഓരോ ഫോർമാറ്റിലും ഒരു യുവതാരം മുന്നോട്ട് വരികയും അതിശയകരമാം വിധം പ്രകടനം കാഴ്‌ച്ചവെക്കുകയും ചെയ്യുന്നു. ഇൻസമാം പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി ഇന്ത്യയുടെ പ്രകടനം മെച്ചപ്പെട്ടതിന് കാരണം യുവതാരങ്ങളാണെന്നും ഇൻസമാം കൂട്ടിചേർത്തു.