ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

Shubman Gill
അഭിറാം മനോഹർ| Last Modified വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (14:53 IST)
Shubman Gill
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്ലിനെതിരെ പരിഹാസവുമായി ക്രിക്കറ്റ് ആരാധകര്‍. മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസമാണ് ഗില്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശകര്‍ പറയുന്നത്. മത്സരത്തില്‍ ഗില്‍ പുറത്തായ രീതിയേയും ആരാധകര്‍ വിമര്‍ശിക്കുന്നു.

പി ആര്‍ വര്‍ക്കിന്റെ ബലത്തില്‍ മാത്രമാണ് ഗില്‍ ഇന്ത്യന്‍ ടീമില്‍ നിലനില്‍ക്കുന്നതെന്നും കോലിയുടെ പിന്‍ഗാമിയാണ് താന്‍ എന്നത് തെളിയിക്കുന്ന വിധമുള്ള പ്രകടനം യുവതാരത്തില്‍ നിന്നും ഉണ്ടാവുന്നില്ലെന്നും ആരാധകര്‍ പറയുന്നു. കോലി ആകാന്‍ ശ്രമിച്ച് ബാബര്‍ അസമായി കരിയര്‍ അവസാനിപ്പിക്കാനായിരിക്കും ഇങ്ങനെ പോയാല്‍ ഗില്ലിന്റെ യോഗമെന്നും സോഷ്യല്‍ മീഡിയയായ എക്‌സില്‍ ആളുകള്‍ പറയുന്നു.

ഏകദിനത്തില്‍ 47 മത്സരങ്ങളില്‍ നിന്ന് 58.2 ശരാശരിയില്‍ 2328 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും ടി20യിലും ടെസ്റ്റിലും താരത്തിന്റെ പ്രകടനം ശരാശരി മാത്രമാണ്. 21 ടി20 മത്സരങ്ങളില്‍ നിന്നും 30.4 ശരാശരിയില്‍ 578 റണ്‍സ് മാത്രമാണ് താരത്തിന്റെ പേരിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ 25 മത്സരങ്ങളില്‍ നിന്നും 35.5 ശരാശരിയില്‍ 1492 റണ്‍സ് മാത്രമാണ് യുവതാരത്തിന്റെ പേരിലുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :