ഐപിഎല്ലിൽ ഇത്തവണ മുംബൈ പ്ലേ ഓഫിൽ പോലും കടക്കില്ല: തുറഞ്ഞ് ഓസീസ് ഇതിഹാസം

അഭിറാം മനോഹർ| Last Updated: ചൊവ്വ, 4 ഏപ്രില്‍ 2023 (17:13 IST)
ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവുമായി കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ മുംബൈ ഇന്ത്യൻസിനെ രൂക്ഷമായി വിമർശിച്ച് മുൻ ഓസ്ട്രേലിയൻ താരം ടോം മൂഡി. ഈ കളിയും വെച്ച് ഇത്തവണ മുംബൈ പ്ലേ ഓഫിൽ പോലും എത്താൻ സാധ്യതയില്ലെന്ന് ടോം മൂഡി പറഞ്ഞു.


മുംബൈയ്ക്ക് നിരവധി പ്രശ്നങ്ങൾ പരിഹരിക്കേണ്ടതായിട്ടുണ്ട്. ഇക്കാര്യം ഞാൻ തുടങ്ങും മുൻപെ തന്നെ പറഞ്ഞതാണ്. ഒട്ടും സന്തുലിതമല്ലാത്ത ടീമാണ് മുംബൈയുടേത്. അവർക്ക് മികച്ച ബൗളർമാരോ വിദേശ പേസർമാരോ ഇല്ല. അതുപോലെ വിദേശതാരങ്ങളുടെ കാര്യത്തിലും അവർക്ക് സന്തുലനമില്ല. നിരവധി പവർ ഹിറ്റർമാർ മുംബൈയ്ക്കുണ്ട്. എന്നാൽ ടീമിലെടുക്കാവുന്ന പരമാവധി വിദേശകളിക്കാർക്ക് എണ്ണമുള്ളപ്പോൾ ഇത്രയധികം പവർ ഹിറ്റർമാരായുള്ള വിദേശി താരങ്ങൾ എന്തിനാണ്. ആദ്യ മത്സരത്തിൽ ആർസിബിക്കെതിരെ പരിചയസമ്പത്തിൻ്റെ കുറവ് മുംബൈയിൽ കാണാൻ സാധിച്ചെന്നും ടോം മൂഡി പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :