കോഹ്‌ലിപ്പടയെ പൊളിച്ചടുക്കാന്‍ കിടിലന്‍ ടീമുമായി ഓസീസ് എത്തുന്നു; ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

കോഹ്‌ലിപ്പടയെ പൊളിച്ചടുക്കാന്‍ കിടിലന്‍ ടീമുമായി ഓസീസ് എത്തുന്നു

  Steve smith , smith , team india , Indian tour , cricket , virat kohli , kohli , സ്‌റ്റീവ് സ്‌മിത്ത് , ഇന്ത്യന്‍ പര്യടനം , ഇന്ത്യ, വിരാട് കോഹ്‌ലി , ഡേവിഡ് വാര്‍ണര്‍ , ആരോണ്‍ ഫിഞ്ച്, ഗ്ലെന്‍ മാക്‍സ്‌വെല്‍, ട്രാവിസ് ഹെഡ്, മാര്‍ക്കസ് സ്റ്റോണിസ്, കാര്‍ട്ട്‌റൈറ്റ്, ആദം സാംപ
സിഡ്നി| jibin| Last Updated: വെള്ളി, 18 ഓഗസ്റ്റ് 2017 (14:12 IST)
ഇന്ത്യന്‍ പര്യടനത്തിനുളള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. സ്‌റ്റീവ് സ്‌മിത്ത് നയിക്കുന്ന ടീമിലേക്ക് ജെയിംസ് ഫോക്ക്‌നറേയും, നൈഥന്‍ കോട്ടര്‍ നൈലിനേയും തിരികെ വിളിച്ചതാണ് ശ്രദ്ധേയമാറ്റം.

അടുത്തമാസം ഇന്ത്യയിലെത്തുന്ന ഓസീസ് ടീം അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-20യും കളിക്കും. ഏകദിന മത്സരത്തിനായി പതിനാലംഗ ടീമും, ട്വന്റി-20ക്കായി 13അംഗ ടീമുമാണെത്തുക. പരുക്കേറ്റ മിച്ചല്‍ സ്റ്റാര്‍ക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഡേവിഡ് വാര്‍ണറാണ് ഉപനായകന്‍.

ഏകദിന ടീം - സ്റ്റീഫന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണ്ണര്‍, ആരോണ്‍ ഫിഞ്ച്, ഗ്ലെന്‍ മാക്‍സ്‌വെല്‍, ട്രാവിസ് ഹെഡ്, മാര്‍ക്കസ് സ്റ്റോണിസ്, കാര്‍ട്ട്‌റൈറ്റ്, ആദം സാംപ,ആഷ്ടണ്‍ അഗര്‍, കമ്മിന്‍സ്, ജോഷ് ഹൈസല്‍വുഡ്, മാത്യു വെയ്ഡ്, ജെയിംസ് ഫോക്കനര്‍, നൈഥന്‍ കോര്‍ട്ടര്‍ നൈല്‍

ട്വന്റി-20 ടീം - സ്റ്റീഫന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണ്ണര്‍, ആരോണ്‍ ഫിഞ്ച്, ഗ്ലെന്‍ മാക്‍സ്‌വെല്‍, ട്രാവിസ് ഹെഡ്, ഡാന്‍ ക്രിസ്റ്റ്യന്‍, മോയ്‌സസ് ഹെന്റീക്കസ്, ജേസണ്‍ ബെഹ്‌റന്‍ഡോഫ്, നൈഥന്‍ കോര്‍ട്ടര്‍ നൈല്‍, പാറ്റ്രിക് കമ്മിന്‍സ്, കെയിന്‍ റിച്ചഡ്‌സണ്‍, ടിം പെയിന്‍, ആദം സാംപ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :