ഇടവേള:വിംബിൾഡൺ, യൂറോ മത്സരങ്ങൾ കാണാൻ ഇന്ത്യൻ സംഘം

അഭിറാം മനോഹർ| Last Modified ഞായര്‍, 27 ജൂണ്‍ 2021 (14:23 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയ്‌ക്കുള്ളത്. ആഗസ്റ്റ് 5ന് തുടങ്ങുന്ന പരമ്പരയ്ക്കായുള്ള പരിശീലനം ഉൾപ്പടെയുള്ള കാര്യങ്ങൾ പക്ഷേ ജൂലൈ 14ന് മാത്രമെ ആരംഭിക്കുകയുള്ളൂ. അതിനാൽ തന്നെ ഒരു അവധിക്കാല മൂഡിലാണ് ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ താരങ്ങൾ ഇപ്പോൾ.

ഈ ഇടവേള ആഘോഷമാക്കൻ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യൻ സംഘം. ഇടവേള സമയത്ത് തന്നെ ഇംഗ്ലണ്ടിൽ വിമ്പിൾഡൺ, യൂറോ മത്സരങ്ങൾ ഉള്ളതിനാൽ ഈ സമയം ഈ മത്സരങ്ങൾ കാണാനാണ് ഇന്ത്യൻ ടീം അംഗങ്ങൾ പദ്ധതിയിടുന്നത്. കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ആഘോഷങ്ങൾ അതിര് വിടരുതെന്ന് ബിസിസിഐ നിർദേശം നൽകിയിട്ടുണ്ട്. വെംബ്ലിയിൽ നടക്കുന്ന മത്സരത്തിന് പുറമെ ആംസ്റ്റർഡാമിൽ നടക്കുന്ന മത്സരത്തിനും ചിലപ്പോൾ കാണികളായി ഇന്ത്യൻ താരങ്ങൾ എത്തിയേക്കാമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :