അഭിറാം മനോഹർ|
Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2022 (14:32 IST)
ഏഷ്യാകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു. ടി20 ലോകകപ്പിന് മുൻപ് ഇന്ത്യ കളിക്കുന്ന പ്രധാന ടൂർണമെൻ്റാണ് ഏഷ്യാകപ്പ്. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം വിശ്രമത്തിലായിരുന്നു ദ്രാവിഡ്. സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചത് മുന്‍ താരം വിവിഎസ് ലക്ഷ്മണായിരുന്നു.
ഈ മാസം 28നാണ് ഏഷ്യാകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ചിരവൈരികളായ പാകിസ്ഥാനാണ് ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. രാഹുൽ ദ്രാവിഡ് ടീമിൽ നിന്നും മാറി നിൽക്കുന്ന സാഹചര്യത്തിൽ വിവിഎസ് ലക്ഷ്മൺ തന്നെയാകും പരിശീലകനാകുക. ബാറ്റിംഗ് കോച്ച് വിക്രം റാത്തൗര്‍, ബൗളിംഗ് കോച്ച് പരസ് മാംബ്രേ എന്നിവരും ലക്ഷ്മണിനൊപ്പമുണ്ടാവും.