രേണുക വേണു|
Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2022 (21:29 IST)
Team India Squad for Asia Cup 2022:
ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കും. കെ.എല്‍.രാഹുല്‍ ഉപനായകന്‍. വിരാട് കോലി ടീമിലേക്ക് തിരിച്ചെത്തി. പരുക്കിനെ തുടര്‍ന്ന് ജസ്പ്രീത് ബുംറ ടീമില്‍ ഇടം പിടിച്ചില്ല. മലയാളി താരം സഞ്ജു സാംസണ്‍, യുവ ബാറ്റര്‍ ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കും ടീമില്‍ സ്ഥാനമില്ല.
ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് : രോഹിത് ശര്‍മ (നായകന്‍), കെ.എല്‍.രാഹുല്‍ (ഉപനായകന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, ബുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍
ബാക്കപ്പ് താരങ്ങള്‍: ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹര്‍