ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

അഭിറാം മനോഹർ| Last Modified ബുധന്‍, 12 ജനുവരി 2022 (18:02 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ജയന്ത് യാദവും നവ്ദീപ് സൈനിയും ടീമിലിടം നേടി. പരിക്കിൽ നിന്നും മോചിതനാകാത്ത രോഹിത് ശർമ പരമ്പരയിൽ കളിക്കില്ല. പകരം ടീമിനെ നയിക്കും.

19 അംഗ ടീമിനെയാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷം ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി.യുവതാരങ്ങളായ വെങ്കടേഷ് അയ്യരും ഋതുരാജ് ഗെയ്ക്‌വാദുമെല്ലാം ടീമിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യയ്ക്കും ക്രുനാല്‍ പാണ്ഡ്യയ്ക്കും ടീമിൽ ഇടം നേടാനായില്ല.

ജസ്‌പ്രീത് ബു‌മ്രയാണ് വൈസ് ക്യാപ്‌റ്റൻ,രാഹുല്‍, വിരാട് കോലി, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ്സ് അയ്യര്‍, ഋതുരാജ് എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍. ഋഷഭ് പന്തും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരായി സ്ഥാനം നേടി. ജസ്പ്രീത് ബുംറ, യൂസ്‌വേന്ദ്ര ചാഹല്‍, അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി എന്നിവരാണ് ടീമിലെ ബൗളർമാർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :