രഞ്ജി കളിച്ചാല്‍ പോലും ഒരു ഐഐടിക്കാരന്റെ ശമ്പളം, ആഭ്യന്തര ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കാന്‍ വമ്പന്‍ പ്രഖ്യാപനവുമായി ബിസിസിഐ

Yashaswi Jaiswal and Shubman Gill
Yashaswi Jaiswal and Shubman Gill
അഭിറാം മനോഹർ| Last Modified വ്യാഴം, 25 ഏപ്രില്‍ 2024 (19:54 IST)
ഐപിഎല്ലിന്റെ പണക്കൊഴുപ്പിനിടയില്‍ അവഗണിക്കപ്പെടുന്ന ആഭ്യന്തര ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാന്‍ വമ്പന്‍ പ്രഖ്യാപനവുമായി ബിസിസിഐ. നിലവില്‍ ഐപിഎല്ലില്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെല്ലാം മികച്ച പ്രതിഫലമാണ് ലഭിക്കുന്നത്. കൂടുതല്‍ ക്ലാസും സ്‌കില്ലും കായികക്ഷമതയും ആവശ്യപ്പെടുന്ന ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നവരെ നിരാശരാക്കുന്നതാണ് ഐപിഎല്ലില്‍ പല താരങ്ങള്‍ക്കും ലഭിക്കുന്ന പ്രതിഫലം. അതിനല തന്നെ കൂടുതല്‍ പേരും ഐപിഎല്‍ ക്രിക്കറ്റിലേക്ക് പോകാനാണ് നിലവില്‍ താത്പര്യപ്പെടുന്നത്.

ടി20 വന്നതോടെ ആരാധകരെ നഷ്ടമായ ആഭ്യന്തര ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാനായി വമ്പന്‍ പ്രഖ്യാപനമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന കളിക്കാര്‍ക്ക് വര്‍ഷം 75 ലക്ഷം മുതല്‍ ഒരു കോടി വരെ ശമ്പളം ഉറപ്പാക്കുമെന്നാണ് ബിസിസിഐയുടെ പ്രഖ്യാപനം. നിലവില്‍ 40 രഞ്ജി മത്സരങ്ങള്‍ കളിച്ച ഒരു താരത്തിന് ഒരു ദിവസം രഞ്ജി കളിക്കാനായി 60,000 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. 2140 മത്സരങ്ങള്‍ കളിച്ചവര്‍ക്ക് 50,000 രൂപയും അതിന് താഴെയുള്ളവര്‍ക്ക് 30,000, 25,000, എന്നിങ്ങനെയും പ്രതിഫലം ലഭിക്കും.

ഈ പ്രതിഫല നിരക്ക് ഉയര്‍ത്തി ഒരു വര്‍ഷം പത്തിലേറെ രഞ്ജി മത്സരങ്ങള്‍ കളിക്കുന്നവര്‍ക്ക് 75 ലക്ഷം മുതല്‍ ഒരു കോടി വരെ പ്രതിഫലമായി നല്‍കുമെന്നാണ് ബിസിസിഐയുടെ പ്രഖ്യാപനം. ടെസ്റ്റ് ക്രിക്കറ്റിനെ സംരക്ഷിക്കുന്നതിനായാണ് ഈ തീരുമാനമെന്ന് ബിസിസിഐ അറിയിച്ചു. ഇതോടെ ഒരു മത്സരത്തില്‍ നിലവില്‍ ഒരു രഞ്ജി താരത്തിന് ലഭിക്കുന്ന പ്രതിഫലം മൂന്നിരട്ടിയോളം ഉയരും. രഞ്ജി ക്രിക്കറ്റിലേക്ക് കൂടുതല്‍ താരങ്ങളെ ആകര്‍ഷിക്കാന്‍ ഈ തീരുമാനത്തിനാകുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ...

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...

ബാഴ്സലോണയുടെ കിരീടസാധ്യതകൾ പ്രവചിക്കാനുള്ള സമയമായിട്ടില്ല: ...

ബാഴ്സലോണയുടെ കിരീടസാധ്യതകൾ പ്രവചിക്കാനുള്ള സമയമായിട്ടില്ല: ഹാൻസി ഫ്ളിക്ക്
ഇനിയും ഒരു തിരിച്ചുവരവുണ്ടാകില്ലെന്ന് കരുതിയിടത്ത് നിന്ന് ബാഴ്‌സ തിരിച്ചുവന്നത് ...

ഒരു WPL സീസണിൽ ആദ്യമായി 400 റൺസ്, റെക്കോർട് നേട്ടം ...

ഒരു  WPL സീസണിൽ ആദ്യമായി 400 റൺസ്, റെക്കോർട് നേട്ടം സ്വന്തമാക്കി നാറ്റ് സ്കിവർ ബ്രണ്ട്
ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവുമായി നടന്ന മത്സരത്തിലാണ് സ്‌കിവര്‍ ബ്രണ്ട് നാഴികകല്ല് ...

പറയാതിരുന്നത് കൊണ്ട് കാര്യമില്ലല്ലോ, പാകിസ്ഥാൻ ക്രിക്കറ്റ് ...

പറയാതിരുന്നത് കൊണ്ട് കാര്യമില്ലല്ലോ, പാകിസ്ഥാൻ ക്രിക്കറ്റ് ഐസിയുവിലാണ്: ഷാഹിദ് അഫ്രീദി
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും വിജയിക്കാതെ ഗ്രൂപ്പ് ഘട്ടത്തില്‍ ...

Champions League 25: ഇന്ന് മാഡ്രിഡ് കത്തും, ചാമ്പ്യൻസ് ...

Champions League 25: ഇന്ന് മാഡ്രിഡ് കത്തും, ചാമ്പ്യൻസ് ലീഗിൽ റയലിന് എതിരാളിയായി അത്ലറ്റിക്കോ
മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ പിഎസ്വി ഐന്തോവനെ നേരിടും. ...

മുംബൈ ഇന്ത്യന്‍സ് ബുമ്രയില്ലാതെ കളിക്കണം; ആര്‍സിബിക്കും ...

മുംബൈ ഇന്ത്യന്‍സ് ബുമ്രയില്ലാതെ കളിക്കണം; ആര്‍സിബിക്കും എട്ടിന്റെ പണി !
ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന്റെ അസാന്നിധ്യമാകും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ...