ബംഗ്ലാദേശ് കരുത്തരാണ്, നല്ല സ്പിന്നർമാരുണ്ട്, ഇന്ത്യ കരുതിയിരിക്കണമെന്ന് മുൻ ഇന്ത്യൻ താരം

bangladesh,Cricket
bangladesh,Cricket
അഭിറാം മനോഹർ| Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (14:49 IST)
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി മുൻ ഇന്ത്യൻ താരം അജയ് ജഡേജ.
സെപ്റ്റംബർ 19ന് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുക. ചെറിയ ഇൻ്റർനാഷ്ണൽ ബ്രേക്കിന് ശേഷമാണ് ഇന്ത്യൻ ടീം മത്സരങ്ങളുമായി സജീവമാകുന്നത്.


പാകിസ്ഥാനുമായുള്ള 2 ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് വരുന്നത്. ഇന്ത്യക്കെതിരെ ടെസ്റ്റിൽ വിജയിക്കാൻ ബംഗ്ലാദേശിന് ഇതുവരെയും സാധിച്ചിട്ടില്ല. ഇത്തവണ അതിന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ് ടീം. ഈ സാഹചര്യത്തിലാണ് മുൻ ഇന്ത്യൻ താരം അജയ് ജഡേജയുടെ മുന്നറിയിപ്പ്. പാകിസ്ഥാനെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ടീം വളരെ മുന്നിലാണ്. എങ്കിലും ബംഗ്ലാദേശ് മികച്ച പോരാട്ടം തനെൻ നടത്തും. വലിയ ഒരു വിജയം കഴിഞ്ഞെത്തുന്നതിനാൽ തന്നെ അവർക്ക് ഇനിയും മത്സരങ്ങൾ വിജയിക്കാമെന്ന ആത്മവിശ്വാസമുണ്ടാകും. കൂടാതെ സ്പിന്നിനെതിരെ നല്ല രീതിയിൽ ബാറ്റ് ചെയ്യാനും ബംഗ്ലാദേശിനാകും. മികച്ച സ്പിന്നർമാരും ബംഗ്ലാദേശ് നിരയിലുണ്ട്. അജയ് ജഡേജ പറഞ്ഞു.

നേരത്തെ മുൻ ഇന്ത്യൻ നായകനായ സുനിൽ ഗവാസ്കറും ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയ്ക്ക് പലപ്പോഴും ഷോക്കുകൾ സമ്മാനിച്ച ടീമാണ് ബംഗ്ലാദേശെന്നും 2 വർഷം മുൻപ് ധാക്ക ടെസ്റ്റിൽ ബംഗ്ലാദേശ് വിജയത്തിനടുത്ത് വരെ എത്തിയെന്നത് മറക്കരുതെന്നും ഗവാസ്കർ ഓർമിപ്പിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :