രേണുക വേണു|
Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (08:43 IST)
രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം ഒഴിയുന്നു. 2021 ട്വന്റി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കരാര്‍ കാലാവധി. ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര് ശ്രീധര്‍, ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് എന്നിവരാണ് ശാസ്ത്രിയുടെ കോച്ചിങ് സ്റ്റാഫിലെ മറ്റു അംഗങ്ങള്‍. 2019 ലോകകപ്പ് സെമി ഫൈനല്‍, ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയം, ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ എന്നിവയെല്ലാം ശാസ്ത്രിയുടെ കോച്ചിങ്ങിന് കീഴിലാണ് ഇന്ത്യ കളിച്ചത്. കാലാവധി പുതുക്കി ശാസ്ത്രിയെ വീണ്ടും തുടരാന്‍ അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.