രേണുക വേണു|
Last Modified ശനി, 27 ജൂലൈ 2024 (12:21 IST)
വനിതകളുടെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. ധാംബുള്ള രാജ്യാന്തര സ്റ്റേഡിയത്തില്‍ ജൂലൈ 28 ഞായറാഴ്ച (നാളെ) ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതലാണ് മത്സരം.
സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് ആതിഥേയരായ ശ്രീലങ്ക കലാശക്കൊട്ടിലേക്ക് പ്രവേശനം ഉറപ്പിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച ടീമുകളാണ് ഇന്ത്യയും ശ്രീലങ്കയും. സെമി ഫൈനലിലെ പ്ലേയിങ് ഇലവനെ ഇന്ത്യ ഫൈനലിലും നിലനിര്‍ത്തിയേക്കും.