വെറുതെ കീഴടങ്ങുന്ന ചരിത്രം ഇന്ത്യക്കില്ല, ടീം ശക്തമായി തിരിച്ചുവരുമെന്ന് ഗാംഗുലി

അഭിറാം മനോഹർ| Last Modified വ്യാഴം, 16 ജനുവരി 2020 (11:43 IST)
ഓസീസ് ഏകദിനപരമ്പരയിലെ ആദ്യമത്സരത്തിലേറ്റുവാങ്ങിയ തോൽവി ഇന്ത്യൻ ആരാധകർക്ക് വളരെയേറെ നിരാശയാണ് സമ്മാനിച്ചത്. തോൽവിയേക്കാൾ ഉപരിയായി ഒരു പോരാട്ടം പോലും കാഴ്ചവെക്കാൻ സാധിക്കാതെ ടീം 10 വിക്കറ്റിന് ഓസീസിനോട് അടിയറവ് പറഞ്ഞതാണ് ഇന്ത്യൻ ആരാധകരെ കൂടുതൽ നിരാശരാക്കുന്നത്. എന്നാൽ ആദ്യ തോൽവിയിൽ പരിഭ്രമിക്കേണ്ടെന്നും ഇന്ത്യ അതിശക്തമായി തന്നെ പരമ്പരയിലേക്ക് തിരിച്ചുവരുമെന്നും ഉറപ്പ് നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.

ഇന്ത്യ വളരെയേറെ കരുത്തുറ്റ ടീമാണ്. മോശം ദിനമെന്നത് ഏതൊരു ടീമിനുമുള്ളതാണെന്നും ഇന്ത്യ ഇതിന് മുൻപും ഇത്തരം സാഹചര്യങ്ങളിൽ നിന്നും തിരിച്ചുവന്നിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു. രണ്ട് സീസൺ മുൻപ് 2-0ത്തിന് പിന്നിൽ നിന്ന ശേഷം തിരിച്ചുവന്ന ഇന്ത്യയുടെ ചരിത്രവും ഗാംഗുലി ഓർമിപ്പിച്ചു. അതുകൊണ്ട് തന്നെ തിരിച്ചുവരവ് എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തള്ളം അസാധ്യമല്ല. അടുത്ത രണ്ട് മത്സരങ്ങളിൽ വെടിക്കെട്ട് പ്രകടനത്തോടുകൂടി ഇന്ത്യ തിരികെയെത്തുമെന്നും ഗാംഗുലി ട്വീറ്ററിൽ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :