അഭിറാം മനോഹർ|
Last Modified ബുധന്‍, 7 ഫെബ്രുവരി 2024 (11:47 IST)
ഈ വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന
ടി20 ലോകകപ്പിന് പിന്നാലെ മറ്റൊരു പരമ്പര കൂടി കളിക്കാന്‍ തീരുമാനിച്ച് ബിസിസിഐ. സിംബാബ്‌വെയില്‍ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലാകും ലോകകപ്പിന് പിന്നാലെ
ഇന്ത്യ കളിക്കുക. ജൂലൈ 6 മുതല്‍ 14 വരെയുള്ള തീയ്യതികളിലായിരിക്കും മത്സരങ്ങള്‍. ലോകകപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന പരമ്പരയായതിനാല്‍ തന്നെ സീനിയര്‍ താരങ്ങളില്ലാതെ ഐപിഎല്ലില്‍ തിളങ്ങുന്ന യുവതാരങ്ങള്‍ക്കായിരിക്കും പരമ്പരയില്‍ അവസരം ലഭിക്കുക.
ജൂണില്‍ വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായിട്ടാണ് ടി20 ലോകകപ്പ് നടക്കുന്നത്. ലോകകപ്പിന് മുന്‍പ് മറ്റ് ടി20 പരമ്പരകളിലൊന്നും ഇന്ത്യ കളിക്കുന്നില്ല. ഐപിഎല്‍ കളിച്ച ശേഷം താരങ്ങള്‍ നേരിട്ട് ടി20 ലോകകപ്പിനായി പോകും. ഐപിഎല്ലിലെ പ്രകടനങ്ങള്‍ കൂടി വിലയിരുത്തിയാകും ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം. ഇഷാന്‍ കിഷന്‍ സജീവ സാന്നിധ്യമല്ലെങ്കിലും ടി20 ടീമില്‍ സഞ്ജുവിന് പകരം ജിതേഷ് ശര്‍മയെത്താനാണ് സാധ്യതയധികവും. മധ്യനിരയില്‍ മാത്രമാണ് ഇന്ത്യന്‍ ടി20 ടീമില്‍ അവസരമുള്ളത്. ഇത് മുന്‍നിര്‍ത്തി കെ എല്‍ രാഹുല്‍,സഞ്ജു എന്നിവര്‍ ഐപിഎല്ലില്‍ മധ്യനിരയില്‍ കളിക്കാന്‍ സാധ്യത കൂടുതലാണ്.