കൊച്ചി|
jibin|
Last Updated:
വ്യാഴം, 9 ഒക്ടോബര്‍ 2014 (16:45 IST)
കൊച്ചിയില്‍ നടന്ന ആദ്യ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിനം കളിക്കാന്‍ വിന്‍ഡീസ് ടീമിന്
ബിസിസിഐ പണം നല്‍കിയോയെന്ന് വെളിപ്പെടുത്തില്ലെന്ന് കെസിഎ സെക്രട്ടറി ടിസി മാത്യു. എന്നാല്‍ മത്സരം നടക്കുന്നതിനായി ബിസിസിഐ ഇടപെടല്‍ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി ഇടഞ്ഞുനിന്ന താരങ്ങള്‍ക്ക് കൊച്ചിയില്‍ കളിക്കാന്‍ ബിസിസിഐ പണം നല്‍കിയെന്ന് സൂചന. അഞ്ചു കോടി രൂപയോളമാണ് ബിസിസിഐ വിന്‍ഡീസ് ടീമിന് നല്‍കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ കാര്യത്തില്‍ ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിസിസിഐ പണം നല്‍കുമെന്ന് വാക്ക് നല്‍കിയതോടെയാണ് വിന്‍ഡീസ് കളിക്കാന്‍ കളിക്കാന്‍ തയാറായത്. ക്രിക്കറ്റ് മല്‍സരം ബഹിഷ്കരിക്കുമെന്ന് വെസ്റ്റ് ഇന്‍ഡീസ്
ഉറപ്പിച്ചതോടെ ഇരുരാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡുകളും ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ധോണി, വിന്‍ഡീസ് ടീം ക്യാപ്റ്റന്‍ ഡ്വെയിന്‍ ബ്രാവോയുമായി ചര്‍ച്ചനടത്തിയിരുന്നു.
ഈ ആവശ്യത്തിനായി ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ വിന്‍ഡീസ് ടീം ക്യാപ്റ്റനും മാനേജ്മെന്റുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് അഞ്ചു കോടി രൂപയോളമാണ് ബിസിസിഐ വിന്‍ഡീസ് ടീമിന് നല്‍കിയത്. മുതിര്‍ന്ന താരങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെയും ജൂനിയര്‍ താരങ്ങള്‍ക്ക് 18 ലക്ഷം മുതല്‍ 20 ലക്ഷം വരെയുമാണ് നല്‍കിയത്. ടീം ഒഫീഷ്യലുകള്‍ക്ക് 5 ലക്ഷം രൂപയും നല്കി. വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയിലേയ്ക്ക് എത്തുമ്പോള്‍ വിന്‍ഡീസ് ബോര്‍ഡിന് നല്‍കേണ്ട ഗ്യാരണ്ടി തുകയില്‍ നിന്നുള്ള വിഹിതമാണ് കളിക്കാര്‍ക്ക് നല്‍കിയതെന്നാണ് അറിയുന്നത്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.