India vs Zimbabwe 1st T20I: ഇന്ത്യ-സിംബാബ്വെ ട്വന്റി 20 പരമ്പരയ്ക്കു ഇന്നു തുടക്കം; മത്സരം എപ്പോള്‍, എവിടെ കാണാം

ലോകകപ്പ് നേടിയ ടീമിലെ ആരും തന്നെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കില്ലെങ്കിലും സഞ്ജു സാംസണ്‍, യഷസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവര്‍ അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിനൊപ്പം ചേരും

India vs Zimbabwe 1st T20I
രേണുക വേണു| Last Modified ശനി, 6 ജൂലൈ 2024 (09:49 IST)
India vs Zimbabwe 1st T20I

India vs Zimbabwe 1st T20I: ഇന്ത്യ-സിംബാബ്വെ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. അഞ്ച് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് ഹരാരെ സ്‌പോര്‍ട്‌സ് ക്ലബാണ്. എല്ലാ മത്സരങ്ങളും ഇവിടെ വെച്ചാണ് നടക്കുക. ഇന്ത്യന്‍ സമയം വൈകിട്ട് 4.30 മുതലാണ് കളികള്‍. ശുഭ്മാന്‍ ഗില്‍ ആണ് ഇന്ത്യയെ നയിക്കുന്നത്.

ലോകകപ്പ് നേടിയ ടീമിലെ ആരും തന്നെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കില്ലെങ്കിലും സഞ്ജു സാംസണ്‍, യഷസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവര്‍ അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിനൊപ്പം ചേരും. ഐപിഎല്ലില്‍ തിളങ്ങിയ റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെല്ലാം അടങ്ങുന്നതാണ് സിംബാബ്വെയ്‌ക്കെതിരായ ഇന്ത്യന്‍ ടീം. സഞ്ജു സാംസണ്‍, യഷസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവര്‍ ആദ്യ മത്സരങ്ങള്‍ക്കില്ലാത്തതിനാല്‍ ഇവര്‍ക്ക് പകരം സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു.

ടി20 ടീമില്‍ നിന്നും സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ വിരമിച്ചതിനാല്‍ തന്നെ ഈ ഒഴിവുകളില്‍ ടീമില്‍ ഇടം പിടിക്കാനാണ് യുവതാരങ്ങള്‍ ലക്ഷ്യമിടുന്നത്. ജൂലൈ 6,7,10,13,14 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുക. സോണി നെറ്റ് വര്‍ക്കിലും സോണി ലിവിലും മത്സരങ്ങള്‍ തത്സമയം കാണാം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :