ന്യൂഡല്‍ഹി|
jibin|
Last Modified ശനി, 20 ഒക്ടോബര്‍ 2018 (15:36 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ യുവതാരം റിഷഭ് പന്ത് കളിച്ചേക്കും. ആദ്യ മത്സരത്തിനായുള്ള ഇന്ത്യയുടെ 12 അംഗ ടീമിനെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പന്ത് പാഡ് കെട്ടുമെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
മഹേന്ദ്ര സിംഗ് ധോണി വിക്കറ്റ് കീപ്പറായി തുടരുമ്പോള്‍ ബാറ്റ്സ്മാന്റെ റോളിലായിരിക്കും പന്ത് കളിക്കുക. അംബാട്ടി റായിഡുവും 12 അംഗ ടീമില്‍ ഇടം നേടിയിട്ടുണ്ട്.
മുഹമ്മദ് ഷാമി, ഉമേഷ് യാദവ് രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരും ടീമിലുണ്ട്. ശിഖര്‍ ധവാന്, രോഹിത് ശര്‍മ്മ, അമ്പാട്ടി റായുഡു, പന്ത്, ധോണി എന്നിവരാണ് ബാറ്റ്സ്മാന്മാര്.
ഖലീല്‍ അഹമ്മദാണ് ടീമിലെ പന്ത്രണ്ടാമന്. എന്നാല്‍ ഒന്നാം ഏകദിനത്തില്‍ ഉമേഷ് യാദവ് കളിച്ചേക്കില്ല എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
വിന്‍ഡീസിനെതിരെ ഗുവാഹത്തിയിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തതാണ് പന്തിനും തുണയായത്.