രേണുക വേണു|
Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2023 (09:57 IST)
India vs West Indies 3rd T20 Predicted 11: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഗയാന പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് മത്സരം. ആദ്യ രണ്ട് കളികളും ജയിച്ച വെസ്റ്റ് ഇന്‍ഡീസിന് ഇന്ന് ജയിച്ചാല്‍ ട്വന്റി 20 പരമ്പര സ്വന്തമാക്കാം. അതേസമയം പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ത്യക്ക് ഇന്നത്തെ ജയം അനിവാര്യമാണ്.
തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും ഫോം ഔട്ടായ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് പ്ലേയിങ് ഇലവനില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. പകരം യഷസ്വി ജയ്‌സ്വാള്‍ ട്വന്റി 20 യില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കും. ഇഷാന്‍ കിഷനെ മധ്യനിരയിലേക്ക് മാറ്റും.
സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍