India vs West Indies 3rd T20 Live Updates: ഇന്നെങ്കിലും ജയിക്കുമോ? വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 ഇന്ന്, തോറ്റാല്‍ പരമ്പര നഷ്ടം

രേണുക വേണു| Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2023 (09:30 IST)

India vs West Indies 3rd T20 Live Updates: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഗയാന പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് മത്സരം. ആദ്യ രണ്ട് കളികളും ജയിച്ച വെസ്റ്റ് ഇന്‍ഡീസിന് ഇന്ന് ജയിച്ചാല്‍ ട്വന്റി 20 പരമ്പര സ്വന്തമാക്കാം. അതേസമയം പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ത്യക്ക് ഇന്നത്തെ ജയം അനിവാര്യമാണ്.

തലമുറ മാറ്റത്തിന്റെ ഭാഗമായി യുവനിരയെ ആണ് ഇന്ത്യ ട്വന്റി 20 പരമ്പരയ്ക്ക് ഇറക്കിയിരിക്കുന്നത്. എന്നാല്‍ യുവതാരങ്ങളില്‍ സഞ്ജു സാംസണ്‍ അടക്കം നിരാശപ്പെടുത്തുന്ന കാഴ്ചയാണ് ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങളിലും കണ്ടത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ പരീക്ഷണങ്ങളും പ്രതിക്കൂട്ടിലാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :