കരീബിയന്‍ കരുത്തിനെ മുട്ടുകുത്തിച്ച് സൂര്യതാണ്ഡവം; രണ്ടാം ട്വന്റി 20 യില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ ഓരോവര്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയം സ്വന്തമാക്കി

രേണുക വേണു| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (08:22 IST)

India vs West Indies 3rd T20: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 യില്‍ ഇന്ത്യക്ക് മികച്ച വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിന്‍ഡീസിനെ വീഴ്ത്തിയത്. സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യക്ക് അനായാസ ജയം നേടിക്കൊടുത്തത്. അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്‍പിലെത്തി.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ ഓരോവര്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയം സ്വന്തമാക്കി. സൂര്യകുമാര്‍ യാദവ് 44 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും സഹിതം 76 റണ്‍സ് നേടി. സൂര്യ തന്നെയാണ് കളിയിലെ താരം. റിഷഭ് പന്ത് 26 പന്തില്‍ 33 റണ്‍സ് നേടി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യര്‍ 27 പന്തില്‍ 24 റണ്‍സ് നേടി. നായകന്‍ രോഹിത് ശര്‍മ അഞ്ച് പന്തില്‍ 11 റണ്‍സുമായി നില്‍ക്കെ റിട്ടയേര്‍ഡ് ഹര്‍ട്ടായി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :