India vs West Indies, 1st T20 Match Predicted 11: ഇന്ത്യയുടെ ഭാവി ട്വന്റി 20 ടീം ഇതാ, മുതിര്‍ന്ന താരങ്ങളില്ലാതെ ഇന്ന് വിന്‍ഡീസിനെതിരെ; സാധ്യത ഇലവന്‍ ഇങ്ങനെ

ടെസ്റ്റ് പരമ്പര 1-0 ത്തിനും ഏകദിന പരമ്പര 2-1 നുമാണ് ഇന്ത്യ സ്വന്തമാക്കിയത്

രേണുക വേണു| Last Modified വ്യാഴം, 3 ഓഗസ്റ്റ് 2023 (10:00 IST)

India vs West Indies, 1st T20 Match Predicted 11: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് മത്സരം. അഞ്ച് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയിലുള്ളത്. ഡിഡി സ്‌പോര്‍ട്‌സ്, ജിയോ സിനിമ, ഫാന്‍കോഡ് എന്നിവയില്‍ മത്സരം തത്സമയം കാണാം. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയാണ് ഇന്ത്യ ട്വന്റി 20 പരമ്പരയിലേക്ക് എത്തുന്നത്.

ടെസ്റ്റ് പരമ്പര 1-0 ത്തിനും ഏകദിന പരമ്പര 2-1 നുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓഗസ്റ്റ് 6, 8, 12, 13 ദിവസങ്ങളിലാണ് അടുത്ത നാല് ട്വന്റി 20 മത്സരങ്ങള്‍. ഹാര്‍ദിക് പാണ്ഡ്യയാണ് ട്വന്റി 20 യില്‍ ഇന്ത്യയെ നയിക്കുക.

യഷസ്വി ജയ്‌സ്വാളിനൊപ്പം ഇഷാന്‍ കിഷന്‍ ആയിരിക്കും ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ ഇറങ്ങും. മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കും.

സാധ്യത ഇലവന്‍:
യഷസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :