ഇന്ത്യയ്ക്ക് ബാറ്റിങ്: അടിമുടി മാറ്റങ്ങളോടെ ഇന്ത്യൻ ടീം, സഞ്ജുവടക്കം അഞ്ച് താരങ്ങൾക്ക് അരങ്ങേറ്റം

അഭിറാം മനോഹർ| Last Modified വെള്ളി, 23 ജൂലൈ 2021 (15:13 IST)
ശ്രീലങ്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനമത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടി‌യ ഇന്ത്യൻ നായകൻ ബാറ്റിങ് തിരെഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ 2 മത്സരങ്ങളിലും ശ്രീലങ്കയ്ക്കായിരുൻനു ടോസ്.

ആദ്യരണ്ട് മത്സരങ്ങളിൽ നിന്ന് വ്യത്യസ്‌തമായി അടിമുടിമാറ്റങ്ങളുമായാണ് ഇന്ത്യൻ നിര അവസാന ഏകദിനത്തിലെത്തുന്നത്. കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമിലെ ആറു പേരെ മാറ്റിയാണ് ഇന്ത്യ ഇറങ്ങുന്നത്. അടക്കം അഞ്ച് പേരുടെ അരങ്ങേറ്റമത്സരം കൂടിയാണിത്.


സഞ്ജു സാംസണ്‍, നിതീഷ് റാണ, ചേതന്‍ സക്കരിയ, കൃഷ്‌ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍ എന്നിവരാണ് അരങ്ങേറ്റ മത്സരത്തിനിറങ്ങുന്ന താരങ്ങൾ. അതേസമയം മറ്റൊരു മലയാളി താരമായ ദേവ്‌ദത്ത് പടിക്കലിന് അവസരം ലഭിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :