India vs Sri Lanka 3rd ODI: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന്, റിഷഭ് പന്ത് കളിച്ചേക്കും

ആദ്യ രണ്ട് മത്സരങ്ങളിലും ബെഞ്ചില്‍ ഇരുന്ന റിഷഭ് പന്ത് ഇന്ന് കളിച്ചേക്കും

India vs Sri Lanka 1st ODI
India vs Sri Lanka 1st ODI
രേണുക വേണു| Last Modified ബുധന്‍, 7 ഓഗസ്റ്റ് 2024 (09:36 IST)

India vs Sri Lanka 3rd ODI: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന്. പരമ്പരയില്‍ 1-0 ത്തിനു ആതിഥേയരായ ശ്രീലങ്ക ലീഡ് ചെയ്യുകയാണ്. ആദ്യ ഏകദിനം സമനിലയായപ്പോള്‍ രണ്ടാം മത്സരത്തില്‍ ലങ്ക ജയം സ്വന്തമാക്കിയിരുന്നു. ഇന്ന് നടക്കുന്ന അവസാന ഏകദിനത്തില്‍ കൂടി തോറ്റാല്‍ ഇന്ത്യ പരമ്പര നഷ്ടമാകും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.30 മുതലാണ് മൂന്നാം ഏകദിനം.

ആദ്യ രണ്ട് മത്സരങ്ങളിലും ബെഞ്ചില്‍ ഇരുന്ന റിഷഭ് പന്ത് ഇന്ന് കളിച്ചേക്കും. ശിവം ദുബെയ്ക്ക് പ്ലേയിങ് ഇലവനില്‍ സ്ഥാനമുണ്ടാകില്ല. മുഹമ്മദ് സിറാജിനു പകരം ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിങ്ങിനു പകരം ഖലീല്‍ അഹമ്മദും പ്ലേയിങ് ഇലവനില്‍ എത്തിയേക്കും.

സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ്, അയ്യര്‍, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :