India vs Sri Lanka 2nd T20 Match Score Card: അടിച്ചുതകര്‍ത്ത് ലങ്ക; ഇന്ത്യക്ക് വിജയലക്ഷ്യം 207 റണ്‍സ്

ശ്രീലങ്കയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ കുശാല്‍ മെന്‍ഡിസും പതും നിസങ്കയും സമ്മാനിച്ചത്

രേണുക വേണു| Last Modified വ്യാഴം, 5 ജനുവരി 2023 (20:37 IST)

India vs Sri Lanka 2nd T20 Match Live Updates: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് വിജയലക്ഷ്യം 207 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടി. ടോസ് ലഭിച്ച ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ശ്രീലങ്കയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ കുശാല്‍ മെന്‍ഡിസും പതും നിസങ്കയും സമ്മാനിച്ചത്. മെന്‍ഡിസ് 31 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 52 റണ്‍സ് നേടി. നിസങ്ക 35 പന്തില്‍ നിന്ന് 33 റണ്‍സ് നേടി. പിന്നീട് ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ചരിത് അസലങ്ക (19 പന്തില്‍ 37), ക്യാപ്റ്റന്‍ ദസുന്‍ ഷനക (22 പന്തില്‍ പുറത്താകാതെ 56) എന്നിവരുടെ വെടിക്കെട്ട് പ്രകടനം ശ്രീലങ്കയുടെ ടോട്ടല്‍ 200 കടത്തി. ആറ് സിക്‌സുകളും രണ്ട് ഫോറുകളും അടങ്ങിയതായിരുന്നു ഷനകയുടെ കിടിലന്‍ ഇന്നിങ്‌സ്.

ഇന്ത്യക്ക് വേണ്ടി ഉമ്രാന്‍ മാലിക്ക് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷര്‍ പട്ടേല്‍ രണ്ടും യുസ്വേന്ദ്ര ചഹല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :