ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ഇന്ത്യയുടെ നാണംകെട്ട റെക്കോര്‍ഡുകള്‍ ഇങ്ങനെ; ഇത്തവണയെങ്കിലും ചരിത്രം തിരുത്തുമോ?

രേണുക വേണു| Last Modified വെള്ളി, 24 ഡിസം‌ബര്‍ 2021 (12:37 IST)

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ ടീം ഒരുങ്ങി കഴിഞ്ഞു. ഡിസംബര്‍ 26 നാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്കയില്‍ പരിശീലനത്തിലാണ് ഇന്ത്യന്‍ ടീം. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുമ്പോള്‍ അത്ര നല്ല കണക്കുകളല്ല ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ടെസ്റ്റ് പരമ്പരകളെല്ലാം ഇന്ത്യ മറക്കാന്‍ ആഗ്രഹിക്കുന്നവയാണ്.

ഒരിക്കല്‍ പോലും ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. 1992 ലാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ആദ്യ ടെസ്റ്റ് പരമ്പര കളിച്ചത്. 0-1 ന് ആ പരമ്പരയില്‍ ഇന്ത്യ തോറ്റു. 1996 ലെ ടെസ്റ്റ് പരമ്പരയില്‍ 0-2 നാണ് ഇന്ത്യ തോറ്റത്. 2001 ല്‍ 0-1, 2006 ല്‍ 1-2
എന്നിങ്ങനെയായിരുന്നു ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായത്.

2010 ലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയാണ് ഇന്ത്യയ്ക്ക് അല്‍പ്പം ആശ്വാസമായത്. 1-1 എന്ന നിലയില്‍ ഈ പരമ്പര സമനിലയിലായി. 2013 ല്‍ 0-1 നും 2018 ല്‍ 1-2 നും ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരകള്‍ നഷ്ടമായി. ഇത്തവണയെങ്കിലും ഇന്ത്യ ചരിത്രം മാറ്റിയെഴുതുമോ എന്നാണ് ആരാധകരുടെ ചോദ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :