India vs South Africa Test Series: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര എന്നുമുതല്‍? അറിയേണ്ടതെല്ലാം

ആദ്യ ടെസ്റ്റ് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലും രണ്ടാം ടെസ്റ്റ് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതലുമാണ് നടക്കുക

രേണുക വേണു| Last Modified ശനി, 23 ഡിസം‌ബര്‍ 2023 (10:06 IST)

India vs South Africa Test Series: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് 26 ന് തുടക്കമാകും. ഡിസംബര്‍ 26 മുതല്‍ ഡിസംബര്‍ 30 വരെയാണ് ആദ്യ ടെസ്റ്റ്. 2024 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ രണ്ടാം ടെസ്റ്റ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ നിര്‍ണായകമാകുന്നതിനാല്‍ ഇന്ത്യക്കായി പ്രധാന താരങ്ങളെല്ലാം ടെസ്റ്റ് പരമ്പരയില്‍ കളിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം. ആദ്യ ടെസ്റ്റ് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലും രണ്ടാം ടെസ്റ്റ് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതലുമാണ് നടക്കുക.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, കെ.എസ്.ഭരത്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :