Richard Kettleborough: ഫൈനല്‍ നിയന്ത്രിക്കാന്‍ കെറ്റില്‍ ബൊറോ; ആരാധകര്‍ക്ക് നെഞ്ചിടിപ്പ്

അതേസമയം ഓണ്‍ഫീല്‍ഡ് അംപയര്‍ ആയല്ല കെറ്റില്‍ ബൊറോ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ ഭാഗമാകുക

രേണുക വേണു| Last Modified ശനി, 29 ജൂണ്‍ 2024 (15:53 IST)

Richard Kettleborough: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനല്‍ മത്സരം നിയന്ത്രിക്കാന്‍ പ്രമുഖ അംപയര്‍ റിച്ചാര്‍ഡ് കെറ്റില്‍ ബൊറോയും. ഐസിസി ടൂര്‍ണമെന്റുകളിലെ നിര്‍ണായക മത്സരങ്ങളില്‍ കെറ്റില്‍ ബൊറോ അംപയറായി എത്തിയപ്പോഴെല്ലാം ഇന്ത്യ തോല്‍വി രുചിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കെറ്റില്‍ ബൊറോയുടെ സാന്നിധ്യം ഇന്ത്യക്ക് ഇത്തവണയും തിരിച്ചടിയാകുമോ എന്ന സംശയത്തിലാണ് ആരാധകര്‍.

അതേസമയം ഓണ്‍ഫീല്‍ഡ് അംപയര്‍ ആയല്ല കെറ്റില്‍ ബൊറോ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ ഭാഗമാകുക. തേര്‍ഡ് അംപയര്‍ അഥവാ ടിവി അംപയര്‍ ചുമതലയാണ് കെറ്റില്‍ ബൊറോയ്ക്ക് ഇന്ന് നടക്കുന്ന ഫൈനലില്‍ ഉള്ളത്. ന്യൂസിലന്‍ഡിന്റെ ക്രിസ് ഗഫനി, ഇംഗ്ലണ്ടിന്റെ റിച്ചാര്‍ഡ് ഇല്ലിങ് വര്‍ത്ത് എന്നിവരാണ് ഫൈനല്‍ മത്സരത്തിന്റെ ഓണ്‍ ഫീല്‍ഡ് അംപയര്‍മാര്‍.

റിച്ചാര്‍ഡ് കെറ്റില്‍ ബൊറോ ഓണ്‍ഫീല്‍ഡ് അംപയര്‍ ആയിരിക്കെ ഇന്ത്യ തോറ്റ ഐസിസി നോക്ക്ഔട്ട് മത്സരങ്ങള്‍:

2014 ട്വന്റി 20 ലോകകപ്പ് ഫൈനല്‍ (ശ്രീലങ്കയോട് തോറ്റു)

2015 ഏകദിന ലോകകപ്പ് സെമി ഫൈനല്‍ (ഓസ്‌ട്രേലിയയോട് തോറ്റു)

2016 ട്വന്റി 20 ലോകകപ്പ് സെമി ഫൈനല്‍ (വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റു)

2017 ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ (പാക്കിസ്ഥാനോടു തോറ്റു)

2019 ഏകദിന ലോകകപ്പ് സെമി ഫൈനല്‍ (ന്യൂസിലന്‍ഡിനോട് തോറ്റു)

2023 ഏകദിന ലോകകപ്പ് ഫൈനല്‍ (ഓസ്‌ട്രേലിയയോട് തോറ്റു)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :