രേണുക വേണു|
Last Modified ബുധന്‍, 19 ജനുവരി 2022 (08:56 IST)
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. പാളിലെ ബോളണ്ട് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന് ആദ്യ ഏകദിനം ആരംഭിക്കും. വിരാട് കോലി മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനം ഒഴിഞ്ഞ ശേഷമുള്ള ആദ്യ മത്സരമാണ് ഇത്. കെ.എല്‍.രാഹുലാണ് ടീമിനെ നയിക്കുക. സാധാരണ ടീം അംഗം എന്ന നിലയില്‍ കോലി ഇന്ന് കളത്തിലിറങ്ങും. അതുകൊണ്ട് എല്ലാ കണ്ണുകളും ഇന്ന് വിരാട് കോലിയിലേക്കാണ്.
കെ.എല്‍.രാഹുലിനൊപ്പം ശിഖര്‍ ധവാന്‍ ഓപ്പണ്‍ ചെയ്യുമെന്നാണ് വിവരം. വരും മത്സരങ്ങളില്‍ റിതുരാജ് ഗെയ്ക്വാദിന് അവസരം നല്‍കും. വിരാട് കോലി വണ്‍ഡൗണ്‍ ബാറ്ററായി ഇറങ്ങും. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാണ് സാധ്യത കൂടുതല്‍. വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്തും ഓള്‍റൗണ്ടര്‍ താരമായി വെങ്കടേഷ് അയ്യരും പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കും. യുസ്വേന്ദ്ര ചഹല്‍, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍ എന്നിവരും പ്ലേയിങ് ഇലവനില്‍ ഉണ്ടായേക്കും.