Womens ODI World Cup Final: ലോകകപ്പില്‍ പെണ്‍മുത്തം; അഭിമാനത്തോടെ ഇന്ത്യ

ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് നേടി

India vs South Africa, India vs South Africa Final Scorecard, Deepti Sharma, ഇന്ത്യ ദക്ഷിണാഫ്രിക്ക, വനിത ഏകദിന ലോകകപ്പ്, ദീപ്തി ശര്‍മ
രേണുക വേണു| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2025 (08:24 IST)
India vs South Africa, ODI World Cup Final

Womens ODI World Cup Final: ചരിത്രത്തില്‍ ആദ്യമായി വനിത ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ മുത്തം. ഫൈനലില്‍ ദക്ഷിണാഫ്രിക്ക വുമണ്‍സിനെ 52 റണ്‍സിനു തോല്‍പ്പിച്ചാണ് ഇന്ത്യ വുമണ്‍സിന്റെ കിരീടനേട്ടം.

ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 45.3 ഓവറില്‍ ദക്ഷിണാഫ്രിക്ക 246 നു ഓള്‍ഔട്ട് ആയി. ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ഡ്റ്റ് സെഞ്ചുറിയുമായി പൊരുതി നോക്കിയെങ്കിലും ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. 98 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 101 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ നേടിയത്. അന്നെറി ഡെറക്‌സണ്‍ (37 പന്തില്‍ 35), സുനെ ലുസ് (31 പന്തില്‍ 25), തസ്മിന്‍ ബ്രിട്ട്‌സ് (35 പന്തില്‍ 23) എന്നിവരും ചെറുത്തുനില്‍പ്പ് നടത്തി.

ഇന്ത്യക്കായി ദീപ്തി ശര്‍മ 9.3 ഓവറില്‍ 39 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഷഫാലി വര്‍മ രണ്ട് വിക്കറ്റും ശ്രീ ചരണി ഒരു വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യക്കായി ഓപ്പണര്‍ ഷഫാലി വര്‍മ 78 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 87 റണ്‍സ് നേടി ടോപ് സ്‌കോററായി. ഷഫാലിയാണ് കളിയിലെ താരം. സ്മൃതി മന്ഥന (58 പന്തില്‍ 45), ദീപ്തി ശര്‍മ (58 പന്തില്‍ 58), റിച്ച് ഘോഷ് (24 പന്തില്‍ 34), ജെമിമ റോഡ്രിഗസ് (37 പന്തില്‍ 24), ഹര്‍മന്‍പ്രീത് കൗര്‍ (29 പന്തില്‍ 20) എന്നിവരും തിളങ്ങി.

ഒന്‍പത് കളികളില്‍ നിന്ന് 22 വിക്കറ്റും 215 റണ്‍സുമായി ഓള്‍റൗണ്ടര്‍ മികവ് പുറത്തെടുത്ത ദീപ്തി ശര്‍മയാണ് ലോകകപ്പിലെ താരം.

2005, 2017 വര്‍ഷങ്ങളില്‍ ഇന്ത്യ ലോകകപ്പ് ഫൈനല്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ കിരീടം നേടാന്‍ സാധിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :