സ്വന്തം മണ്ണില്‍ തൊട്ടതെല്ലാം പിഴച്ച് ദക്ഷിണാഫ്രിക്ക; ഡി കോക്കും മടങ്ങി

രേണുക വേണു| Last Modified ചൊവ്വ, 28 ഡിസം‌ബര്‍ 2021 (18:38 IST)

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ തൊട്ടതെല്ലാം പിഴച്ച് ദക്ഷിണാഫ്രിക്കയുടെ ബാറ്റര്‍മാര്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 327 റണ്‍സ് പിന്തുടരുന്ന ദക്ഷിണാഫ്രിക്ക ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സാണ് എടുത്തിരിക്കുന്നത്. ഇന്ത്യന്‍ ബൗളിങ്ങിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. 63 പന്തില്‍ 34 റണ്‍സെടുത്ത ഡി കോക്കിനെ ശര്‍ദുല്‍ താക്കൂറാണ് ബൗള്‍ഡ് ആക്കിയത്.

ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

നേരത്തെ ഉപനായകന്‍ കെ.എല്‍.രാഹുലിന്റെ സെഞ്ചുറി മികവിലാണ് (260 പന്തില്‍ 123) ഇന്ത്യ 327 റണ്‍സ് നേടിയത്. മായങ്ക് അഗര്‍വാള്‍ (60), അജിങ്ക്യ രഹാനെ (48), വിരാട് കോലി (35) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :