വീണ്ടും ഇന്ത്യ- പാക് പോരാട്ടം

അപർണ| Last Modified വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (12:06 IST)
ഏഷ്യ കപ്പ് ഇന്ത്യ-പാക് പോരാട്ടത്തിന് വേദിയായതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ആ ആവേശം നീണ്ടു നിൽക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ഈ വര്‍ഷത്തെ ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ ഘട്ടത്തിന്റെ മത്സരക്രമം പ്രഖ്യാപിച്ചപ്പോള്‍ മറ്റൊരു പാക് മത്സരത്തിന് കൂടി അടുത്ത ആഴ്ച്ച സാക്ഷ്യം വഹിക്കും.

ശ്രീലങ്കയും ഹോങ്കോങ്ങും ടൂര്‍ണമെന്റിന്റെ ഏഷ്യ ക്പ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍, ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് സൂപ്പര്‍ ഫോര്‍ സ്റ്റേജിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. ഈ ടീമുകളെല്ലാം സൂപ്പര്‍ ഫോര്‍ ഘട്ടത്തില്‍ പരസ്പരം ഏറ്റുമുട്ടും. തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ടീമുകള്‍ തമ്മില്‍ ഫൈനലില്‍ മാറ്റുരക്കും.

സെപ്റ്റംബര്‍ 21 നാണ് സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ ആരംഭിക്കുക. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബൈയിലാണ് നടക്കുന്നത്. മറ്റ് ടീമുകളെല്ലാം ദുബൈയിലും അബുദാബിയിലും ഏറ്റുമുട്ടും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :