Mohammad Rizwan: ഫൈനല്‍ പോലെ വിലപ്പെട്ട മത്സരം, ഞങ്ങളുടെ ബാറ്റിങ് കരുത്ത് അറിയുന്നതിനാല്‍ ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല: റിസ്വാന്‍

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം

രേണുക വേണു| Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (08:09 IST)

Mohammad Rizwan: ഇന്ത്യക്കെതിരായ മത്സരം ഒരു ഫൈനല്‍ പോലെ പ്രധാനപ്പെട്ടതാണെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാന്‍. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ലോകം മുഴുവന്‍ ഈ മത്സരം കാണുകയാണ്. ഈ കളി ഫൈനല്‍ പോലെ പ്രധാനപ്പെട്ടതാണ്. എല്ലാ താരങ്ങളും തങ്ങളുടെ 100 ശതമാനം പുറത്തെടുക്കാന്‍ ശ്രമിക്കും. ഞാനോ ബാബറോ മുഴുവന്‍ ഇന്നിങ്‌സ് ബാറ്റ് ചെയ്യുക, ന്യൂ ബോളില്‍ പരമാവധി റണ്‍സ് എടുക്കുക എന്നതായിരുന്നു ഞങ്ങളുടെ പദ്ധതി. ഞാന്‍ അവസാനം വരെ നില്‍ക്കാന്‍ പരിശ്രമിച്ചു. ഞങ്ങള്‍ക്ക് ഞങ്ങളുടെ കരുത്ത് നന്നായി അറിയാം. ഞങ്ങളുടെ ബാറ്റിങ് നിരയില്‍ അവസാന നാല് ഓവറില്‍ 45 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കെല്‍പ്പുള്ള പവര്‍ഹിറ്റേഴ്‌സ് ഉണ്ട്. അതുകൊണ്ട് ഞങ്ങള്‍ ടെന്‍ഷന്‍ അടിച്ചില്ല' റിസ്വാന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :