അഭിറാം മനോഹർ|
Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2022 (12:47 IST)
ടി20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. ഇന്ന് ഉച്ചയ്ക്ക് 1: 30നാണ് മത്സരം. സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.
അവസാന ഓവർ വരെ നീണ്ട കഴിഞ്ഞ സന്നാഹമത്സരത്തിൽ ഓസീസിനെതിരെ നേടിയ വിജയത്തിൻ്റെ
അത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. എന്നാൽ കിവീസിനെതിരായ സന്നാഹമത്സരത്തിൽ സൂര്യകുമാറിന് പകരം ദീപക് ഹൂഡ കളിച്ചേക്കും. ഒക്ടോബർ 23ന് പാകിസ്ഥാനെ നേരിടുന്നതിന് മുൻപുള്ള ഇന്ത്യയുടെ അവസാന പരിശീലന മത്സരമാണിത്.