സമഗ്രം, ശുഭം, സമ്പൂർണ്ണം: ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ രോഹിത്തിനും ഗില്ലിനും സെഞ്ചുറി, നിലം തൊടാതെ കിവികൾ

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 ജനുവരി 2023 (15:25 IST)
ന്യൂസിലൻഡിനെതിരായ ഏകദിനപരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും നായകൻ രോഹിത് ശർമയും സെഞ്ചുറി നേടിയപ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന നിലയിലാണ്. ഇന്ത്യയ്ക്ക് വേണ്ടി രോഹിത് 83 പന്തിലും ഗിൽ
72 പന്തിലുമാണ് സെഞ്ചുറി സ്വന്തമാക്കിയത്. ഏറെ നാളുകൾക്ക് ശേഷമാണ് ഏകദിനത്തിൽ രോഹിത് സെഞ്ചുറി നേടുന്നത്.

നേരത്തെ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ്ങ് തിരെഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലൻഡ് തീരുമാനം തെറ്റാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് തകർത്തടിച്ച ഇന്ത്യൻ ഓപ്പണർമാർ മത്സരത്തിൽ ഒരു സാധ്യതയും കിവികൾക്ക് നൽകിയില്ല. 83 പന്തിൽ 9 ഫോറും 6 സിക്സറുമടക്കമാണ് രോഹിത്തിൻ്റെ സെഞ്ചുറി പ്രകടനം. അതേസമയം 72 പന്തിൽ 13 ഫോറുകളും 4 സിക്സറുകളുമാണ് ഗിൽ നേടിയത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തീൽ 212 റൺസെന്ന നിലയിലാണ്. സെഞ്ചുറി നേടിയ ഇന്ത്യൻ നായകൻ്റെ വിക്കറ്റാണ് നഷ്ടമായത്. മൈക്കൽ ബ്രെയ്സ്വെല്ലാണ് രോഹിത്തിനെ പുറത്താക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :