അഭിറാം മനോഹർ|
Last Modified ചൊവ്വ, 22 നവംബര്‍ 2022 (15:32 IST)
ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കം. 161 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ
ഇന്ത്യ ഒടുവിൽ വിവരം കിട്ടുമ്പോൾ 9 ഓവറിൽ 75ന് 4 എന്ന നിലയിലാണ്. ഓപ്പണർമാരായ ഇഷാൻ കിഷൻ,റിഷഭ് പന്ത്,സൂര്യകുമാർ യാദവ്,ശ്രേയസ് അയ്യർ എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
നേരത്തെ ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് ഗ്ലെൻ ഫിലിപ്പിൻ്റെയും ഓപ്പണർ ഡെവോൺ കോൺവെയുടെയും അർധസെഞ്ചുറികളുടെ ബലത്തിലാണ് 160 എന്ന മോശമല്ലാത്ത സ്കോറിലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് 4 വിക്കറ്റ് വീഴ്ത്തി. സഞ്ജു സാംസണിന് പകരം ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്ററായി ഇറങ്ങിയ റിഷഭ് പന്ത് ഇത്തവണയും നിരാശപ്പെടുത്തി. 5 പന്തിൽ നിന്ന് 11 റൺസ് നേടിയാണ് പന്ത് പുറത്തായത്.