രേണുക വേണു|
Last Updated:
വ്യാഴം, 24 ഒക്ടോബര്‍ 2024 (09:24 IST)
India vs New Zealand, 2nd Test: ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനു പൂണെയില്‍ തുടക്കം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടോസ് ലഭിച്ച ന്യൂസിലന്‍ഡ് നായകന് ടോം ലാതം ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ത്തിനു കിവീസ് ലീഡ് ചെയ്യുകയാണ്.
മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനു ഇറങ്ങിയിരിക്കുന്നത്. ശുഭ്മാന്‍ ഗില്‍ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ കെ.എല്‍.രാഹുല്‍ ബെഞ്ചില്‍. ഒന്നാം ടെസ്റ്റിലെ മോശം പ്രകടനമാണ് രാഹുലിന് തിരിച്ചടിയായത്. ബെംഗളൂരു ടെസ്റ്റില്‍ സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാന് പ്ലേയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. കുല്‍ദീപ് യാദവിനു പകരം വാഷിങ്ടണ്‍ സുന്ദറും മുഹമ്മദ് സിറാജിനു പകരം ആകാശ് ദീപും പ്ലേയിങ് ഇലവനിലേക്ക് എത്തി. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തുടരും.
ഇന്ത്യ, പ്ലേയിങ് ഇലവന്: രോഹിത് ശര്‍മ, യഷസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ
നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന മൂന്നാം ടെസ്റ്റ് മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിലാണ്. സ്പോര്‍ട് 18 ചാനലിലും ജിയോ സിനിമ പ്ലാറ്റ്ഫോമിലും മത്സരങ്ങള്‍ തത്സമയം കാണാം.