India vs New Zealand 2nd Test: സെഞ്ചുറി നേടിയിട്ടും സര്‍ഫറാസിന് പുറത്തിരിക്കേണ്ട ഗതികേട്, രാഹുല്‍ തുടരും; രണ്ടാം ടെസ്റ്റിനുള്ള സാധ്യത ഇലവന്‍

പരുക്കിനെ തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലിന് ആദ്യ ടെസ്റ്റ് കളിക്കാന്‍ സാധിച്ചില്ല

India
India
രേണുക വേണു| Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (10:41 IST)

India ve New Zealand 2nd Test: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ സര്‍ഫറാസ് ഖാന്‍ കളിക്കില്ല. ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുമ്പോള്‍ പ്ലേയിങ് ഇലവനില്‍ നിന്ന് സ്ഥാനം നഷ്ടമാകുക ഒന്നാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ സര്‍ഫറാസിന്. ഒന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സുകളിലും പൂര്‍ണമായി നിരാശപ്പെടുത്തിയ കെ.എല്‍.രാഹുല്‍ ടീമില്‍ തുടരും.

പരുക്കിനെ തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലിന് ആദ്യ ടെസ്റ്റ് കളിക്കാന്‍ സാധിച്ചില്ല. പകരം സര്‍ഫറാസ് ഖാന്‍ ടീമില്‍ ഇടം പിടിച്ചു. ബെംഗളൂരു ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തിനു പുറത്തായ സര്‍ഫറാസ് രണ്ടാം ഇന്നിങ്‌സില്‍ 150 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്‌കോററായി. കൗണ്ടര്‍ അറ്റാക്കിലൂടെ മികച്ചൊരു ഇന്നിങ്‌സാണ് സര്‍ഫറാസ് ബെംഗളൂരുവില്‍ കളിച്ചത്. എന്നാല്‍ അതുകൊണ്ടൊന്നും രണ്ടാം ടെസ്റ്റിനു പ്ലേയിങ് ഇലവനില്‍ സര്‍ഫറാസിനു അവസരം ലഭിക്കില്ല.

ബെംഗളൂരു ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും നിരാശപ്പെടുത്തിയ രാഹുലിന് ഒരു അവസരം കൂടി നല്‍കാനാണ് ഇന്ത്യയുടെ തീരുമാനം. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തുടരും. രവീന്ദ്ര ജഡേജയ്ക്കു പകരം വാഷിങ്ടണ്‍ സുന്ദര്‍ കളിച്ചേക്കും. ആകാശ് ദീപും ജസ്പ്രീത് ബുംറയും ആയിരിക്കും പേസര്‍മാര്‍.

സാധ്യത ഇലവന്‍: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, കെ.എല്‍.രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :