രേണുക വേണു|
Last Modified ശനി, 21 ജനുവരി 2023 (13:11 IST)
India vs New Zealand 2nd ODI: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് ലഭിച്ച ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. റായ്പൂരിലെ വീര്‍ നാരായണ്‍ സിങ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ത്തിന് ഇന്ത്യ മുന്നിലാണ്. ഒന്നാം ഏകദിന ടീമില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്