India vs New Zealand, 1st Test, Day 1: 'മഴയുടെ വിളയാട്ടം'; ഇന്ത്യ-ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം ഉപേക്ഷിച്ചു

മൂന്ന് ടെസ്റ്റുകളാണ് ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്

India vs New Zealand 1st Test
രേണുക വേണു| Last Modified ബുധന്‍, 16 ഒക്‌ടോബര്‍ 2024 (16:03 IST)
India vs New Zealand 1st Test

India vs New Zealand 1st Test, Day 1: ഇന്ത്യ-ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം മഴമൂലം ഉപേക്ഷിച്ചു. ടോസ് പോലും ഇടാതെയാണ് ചിന്നസ്വാമി ടെസ്റ്റിന്റെ ആദ്യദിനം ഉപേക്ഷിക്കേണ്ടി വന്നത്. ബെംഗളൂരു നഗരത്തില്‍ അടക്കം ഇന്ന് രാവിലെ മുതല്‍ കനത്ത മഴയാണ്. രണ്ടാം ദിനമായ നാളെ രാവിലെ 9.15 നു മത്സരം ആരംഭിക്കാനാണ് തീരുമാനം. മഴ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രണ്ടാം ദിനവും കളിക്കാന്‍ സാധിക്കുമോ എന്ന ആശങ്കയുണ്ട്.

മൂന്ന് ടെസ്റ്റുകളാണ് ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. ഒക്ടോബര്‍ 24 മുതല്‍ 28 വരെ പൂണെയില്‍ ആയിരിക്കും രണ്ടാം ടെസ്റ്റ്. നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന മൂന്നാം ടെസ്റ്റ് മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിലാണ്. സ്പോര്‍ട് 18 ചാനലിലും ജിയോ സിനിമ പ്ലാറ്റ്ഫോമിലും മത്സരങ്ങള്‍ തത്സമയം കാണാം.

രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറയാണ് ഉപനായകന്‍. ടോം ലാതമാണ് കിവീസിനെ നയിക്കുന്നത്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, യഷസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍.രാഹുല്‍, സര്‍ഫ്രാസ് ഖാന്‍, റിഷഭ് പന്ത്, ധ്രുവ് ജുറല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്

ന്യൂസിലന്‍ഡ് ടീം: ഡെവന്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍, മാര്‍ക് ചാപ്മാന്‍, വില്‍ യങ്, ഡാരില്‍ മിച്ചല്‍, ടോം ലാതം, ഗ്ലെന്‍ ഫിലിപ്സ്, മൈക്കിള്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍, രചിന്‍ രവീന്ദ്ര, ടോം ബ്ലഡല്‍, അജാസ് പട്ടേല്‍, ബെന്‍ സീര്‍സ്, മാറ്റ് ഹെന്റി, ടിം സൗത്തി, വില്യം റൂര്‍ക്ക്


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :