India vs New Zealand 1st ODI Predicted Eleven: പ്ലേയിങ് ഇലവനില്‍ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും ഉറപ്പ്, സൂര്യകുമാര്‍ യാദവിനും സാധ്യത

വ്യക്തിപരമായ കാരണങ്ങള്‍ കെ.എല്‍.രാഹുല്‍ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് അവധിയെടുത്തിട്ടുണ്ട്

രേണുക വേണു| Last Modified ബുധന്‍, 18 ജനുവരി 2023 (09:36 IST)

India vs New Zealand 1st ODI Predicted Eleven: ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതല്‍ ഹൈദരബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടാം ഏകദിനം ജനുവരി 21 ശനിയാഴ്ചയും മൂന്നാം ഏകദിനം ജനുവരി 24 ചൊവ്വാഴ്ചയും നടക്കും. ജനുവരി 27, 29, ഫെബ്രുവരി 1 ദിവസങ്ങളിലാണ് ട്വന്റി 20 പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍.

വ്യക്തിപരമായ കാരണങ്ങള്‍ കെ.എല്‍.രാഹുല്‍ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് അവധിയെടുത്തിട്ടുണ്ട്. പരുക്കിനെ തുടര്‍ന്ന് ശ്രേയസ് അയ്യരെ അവസാന നിമിഷം സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി. പ്ലേയിങ് ഇലവനില്‍ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ ഗില്ലും ഉണ്ടാകുമെന്ന് ഉറപ്പ്. ഇഷാന്‍ കിഷനായിരിക്കും വിക്കറ്റ് കീപ്പര്‍. മധ്യനിരയിലാകും ഇഷാന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുക.

സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്ക്



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :