'വായടച്ച് നിന്ന് ബാറ്റ് ചെയ്യൂ'; ബെയര്‍‌സ്റ്റോയെ ചൊറിഞ്ഞ് കോലി, സെഞ്ചുറി കൊണ്ട് മറുപടി കൊടുത്ത് ബെയര്‍‌സ്റ്റോ (വീഡിയോ)

രേണുക വേണു| Last Modified ഞായര്‍, 3 ജൂലൈ 2022 (19:02 IST)

ഇന്ത്യ-ഇംഗ്ലണ്ട് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിനിടെ നാടകീയ രംഗങ്ങള്‍. ഇംഗ്ലണ്ട് ബാറ്റര്‍ ജോണി ബെയര്‍‌സ്റ്റോയെ ഇന്ത്യന്‍ താരം വിരാട് കോലി സ്ലെഡ്ജ് ചെയ്തതാണ് വലിയ വാര്‍ത്താപ്രാധാന്യം നേടിയത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യക്കായി മുഹമ്മദ് ഷമി പന്തെറിയുമ്പോഴായിരുന്നു സംഭവം. ആ സമയത്ത് ഇംഗ്ലണ്ട് 97-5 എന്ന നിലയില്‍ പരുങ്ങുകയായിരുന്നു. 13 റണ്‍സുമായി ബെയര്‍‌സ്റ്റോയും 11 റണ്‍സുമായി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സുമായിരുന്നു ക്രീസില്‍. രണ്ടാം ദിനം ഇന്ത്യന്‍ ബൗളര്‍മാരെ നേരിടാന്‍ ബുദ്ധിമുട്ടിയ ബെയര്‍സ്റ്റോയെ, ന്യൂസീലന്‍ഡ് താരം ടിം സൗത്തിയുടെ പേരുപറഞ്ഞാണ് കോലി സ്ലെഡ്ജ് ചെയ്യാന്‍ ആരംഭിച്ചത്. ഈ സ്ലെഡ്ജിങ് മൂന്നാം ദിവസത്തിലേക്കും നീളുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്.

കോലിയും ബെയര്‍‌സ്റ്റോയും മൂന്നാം ദിനം പരസ്പരം ഏറ്റുമുട്ടി. കോലിയോട് ബെയര്‍‌സ്റ്റോ എന്തോ പറഞ്ഞതോടെ കോലിക്കും ദേഷ്യം വന്നു. ഇരുവരും നേര്‍ക്കുനേര്‍ വന്നതോടെ അംപയര്‍മാരും സഹതാരങ്ങളും പ്രശ്‌നം രമ്യതയിലേക്ക് എത്തിക്കാന്‍ രംഗത്തെത്തി. ഇതിനിടെ ബെയര്‍‌സ്റ്റോയോട് 'വായടച്ച് അവിടെ നിന്ന് ബാറ്റ് ചെയ്യൂ' എന്ന് കോലി പറഞ്ഞു. ഇത് സ്റ്റംപ് മൈക്കില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍, കോലിയുടെ സ്ലെഡ്ജിങ്ങിന് ബെയര്‍‌സ്റ്റോ ബാറ്റുകൊണ്ട് കലക്കന്‍ മറുപടി കൊടുത്തു. കിടിലന്‍ സെഞ്ചുറിയിലൂടെ ! ബെയര്‍‌സ്റ്റോ 140 പന്തില്‍ 14 ഫോറും രണ്ട് സിക്‌സും സഹിതം 106 റണ്‍സെടുത്താണ് പുറത്തായത്. സെഞ്ചുറി നേടിയ ശേഷം ഗ്യാലറിയെ അഭിവാദ്യം ചെയ്യുന്നതിനിടെ ഗ്രൗണ്ടില്‍ നില്‍ക്കുന്ന കോലിയെ ചെറു പുഞ്ചിരിയോടെ നോക്കാനും ബെയര്‍‌സ്റ്റോ മറന്നില്ല. ഒടുവില്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ കോലി ക്യാച്ചെടുത്താണ് ബെയര്‍‌സ്റ്റോ കൂടാരം കയറിയതും !



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ചാമ്പ്യൻസ് ട്രോഫിയിലെ മോശം പ്രകടനം, പാക് ടീമിൽ നിന്നും ...

ചാമ്പ്യൻസ് ട്രോഫിയിലെ മോശം പ്രകടനം, പാക് ടീമിൽ നിന്നും റിസ്‌വാനും ബാബറും പുറത്ത്,  സൽമാൻ ആഘ പുതിയ ടി20 നായകൻ
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ സല്‍മാന്‍ അലി ആഘയാകും പാകിസ്ഥാനെ നയിക്കുക. ടീമില്‍ ...

Virat Kohli: ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഇന്ത്യന്‍ ...

Virat Kohli: ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഇന്ത്യന്‍ ഫീല്‍ഡറായി വിരാട് കോലി
രവീന്ദ്ര ജഡേജയുടെ ഓവറില്‍ ജോഷ് ഇംഗ്ലിസിന്റെ ക്യാച്ച് സ്വന്തമാക്കിയപ്പോഴാണ് കോലി ഈ ...

'ശെടാ ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം'; പന്ത് സ്റ്റംപില്‍ തട്ടി, ...

'ശെടാ ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം'; പന്ത് സ്റ്റംപില്‍ തട്ടി, പക്ഷേ ഔട്ടായില്ല (വീഡിയോ)
അക്‌സര്‍ പട്ടേല്‍ എറിഞ്ഞ ഓവറിലെ അവസാന പന്തില്‍ സ്റ്റീവ് സ്മിത്തിന്റെ ബാറ്റില്‍ എഡ്ജ് ...

'തിരക്ക് കുറയ്ക്കണേ'; ഹെഡിന്റെ ക്യാച്ചെടുത്തതിനു പിന്നാലെ ...

'തിരക്ക് കുറയ്ക്കണേ'; ഹെഡിന്റെ ക്യാച്ചെടുത്തതിനു പിന്നാലെ ഗില്ലിനു അംപയറിന്റെ ഉപദേശം (വീഡിയോ)
ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ ഒന്‍പതാം ഓവറിലെ രണ്ടാം പന്തിലാണ് സംഭവം

De bruyne thibaut courtois:ബെൽജിയം ടീമിലെ മിന്നുന്ന ...

De bruyne thibaut courtois:ബെൽജിയം ടീമിലെ മിന്നുന്ന താരങ്ങൾ, എന്നാൽ കൂർട്ടോയിസുമായി ഗേൾഫ്രണ്ടിനുള്ള ബന്ധം ഡി ബ്രൂയ്ൻ അറിഞ്ഞില്ല?
കഴിഞ്ഞ ലോകകപ്പിലടക്കം കൂര്‍ട്ടോയിസും കെവിന്‍ ഡി ബ്രൂയ്നെയും ഒരുമിച്ച് ബെല്‍ജിയം ടീമിനായി ...