രേണുക വേണു|
Last Modified ബുധന്‍, 26 ജൂണ്‍ 2024 (15:20 IST)
ട്വന്റി 20 ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെ. ഇന്ത്യന്‍ സമയം നാളെ രാവിലെ (ജൂണ്‍ 27) ആറിനാണ് ആദ്യ സെമി മത്സരം. ദക്ഷിണാഫ്രിക്കയ്ക്ക് അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി എട്ടിന് നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും. ജൂണ്‍ 29 ശനിയാഴ്ചയാണ് ഫൈനല്‍ മത്സരം.
ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ എട്ടിലും ഒരു തോല്‍വി പോലും വഴങ്ങാതെയാണ് ഇന്ത്യ സെമിയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ കളികളിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. ഫോം ഔട്ടിലാണെങ്കിലും വിരാട് കോലിയെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റില്ല. ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരും പ്ലേയിങ് ഇലവനില്‍ തുടരും.
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.