India vs England 5th Test: ബാസ് ബോളിന്റെ 'മിഡില്‍ സ്റ്റംപ്' തെറിപ്പിച്ച് ഇന്ത്യ; അഞ്ചാം ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് വേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി

India
രേണുക വേണു| Last Modified ശനി, 9 മാര്‍ച്ച് 2024 (15:22 IST)
India

India vs England 5th Test: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം. നൂറാം ടെസ്റ്റിന് ഇറങ്ങിയ രവിചന്ദ്രന്‍ അശ്വിന്റെ ടോപ് ക്ലാസ് ബൗളിങ്ങിനു മുന്നില്‍ ഉത്തരം കിട്ടാതെ പകച്ചു നില്‍ക്കുകയായിരുന്നു ഇംഗ്ലണ്ട് ബാറ്റര്‍മാര്‍. ഇന്നിങ്‌സിനും 64 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ലീഡായ 259 റണ്‍സ് മറികടക്കാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 195 ന് ഓള്‍ഔട്ടായി. 128 പന്തില്‍ 84 റണ്‍സ് നേടിയ ജോ റൂട്ടും 31 പന്തില്‍ 39 റണ്‍സ് നേടിയ ജോണി ബെയര്‍‌സ്റ്റോയും ഒഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. അഞ്ച് ഇംഗ്ലണ്ട് താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് വേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറയ്ക്കും കുല്‍ദീപ് യാദവിനും രണ്ട് വീതം വിക്കറ്റുകള്‍. രണ്ട് ഇന്നിങ്‌സുകളിലുമായി ഏഴ് വിക്കറ്റും ഒന്നാം ഇന്നിങ്‌സില്‍ 30 റണ്‍സും നേടിയ കുല്‍ദീപ് യാദവ് ആണ് കളിയിലെ താരം. യഷസ്വി ജയ്‌സ്വാള്‍ പരമ്പരയിലെ താരം. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4-1 ന് സ്വന്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :