India vs England 5th Test, Predicted 11: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് നാളെ മുതല്‍; ബുംറ പ്ലേയിങ് ഇലവനില്‍, പുറത്തിരിക്കുക ആരൊക്കെ?

ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍‌സ്റ്റോയും തങ്ങളുടെ കരിയറിലെ 100-ാം ടെസ്റ്റിനു ഇറങ്ങുന്ന എന്ന പ്രത്യേകതയും ധരംശാല ടെസ്റ്റിനുണ്ട്

Indian Cricket Team
രേണുക വേണു| Last Modified ബുധന്‍, 6 മാര്‍ച്ച് 2024 (16:06 IST)
Indian Cricket Team

India vs England 5th Test, Predicted 11: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് നാളെ മുതല്‍ ധരംശാലയില്‍. ഇന്ത്യന്‍ സമയം രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുക. നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 3-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും മത്സരം തത്സമയം കാണാം.

ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍‌സ്റ്റോയും തങ്ങളുടെ കരിയറിലെ 100-ാം ടെസ്റ്റിനു ഇറങ്ങുന്ന എന്ന പ്രത്യേകതയും ധരംശാല ടെസ്റ്റിനുണ്ട്. മോശം പ്രകടനം കാഴ്ചവയ്ക്കുന്ന രജത് പട്ടീദാറിനെ ഇന്ത്യ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയേക്കും. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തും. ദേവ്ദത്ത് പടിക്കല്‍ ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റ് കളിക്കാന്‍ സാധ്യതയുണ്ട്.

സാധ്യത ഇലവന്‍: രോഹിത് ശര്‍മ, യഷസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍, സര്‍ഫ്രാസ് ഖാന്‍, ധ്രുവ് ജുറൈല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ആകാശ് ദീപ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :