India vs England, 3rd Test, Day 3: ജയ്‌സ്വാളിന് സെഞ്ചുറി, രാജ്‌കോട്ടില്‍ ഇന്ത്യ ശക്തമായ നിലയില്‍

ഒന്നാം ഇന്നിങ്‌സില്‍ 224-3 എന്ന നിലയില്‍ ശക്തമായി നിന്നിരുന്ന ഇംഗ്ലണ്ടിനെ 319 ല്‍ ഓള്‍ഔട്ട് ആക്കിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കളി തിരിച്ചുപിടിച്ചത്

Yashaswi Jaiswal and Shubman Gill
രേണുക വേണു| Last Modified ശനി, 17 ഫെബ്രുവരി 2024 (16:17 IST)
Yashaswi Jaiswal and Shubman Gill

India vs England, 3rd Test, Day 3: രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ 40 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ ലീഡ് 294 ആയി. ഒന്നാം ഇന്നിങ്‌സില്‍ 126 റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. സെഞ്ചുറി നേടിയ യഷസ്വി ജയ്‌സ്വാളും 45 റണ്‍സുമായി ശുഭ്മാന്‍ ഗില്ലുമാണ് ഇപ്പോള്‍ ക്രീസില്‍. നായകന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി.

ഒന്നാം ഇന്നിങ്‌സില്‍ 224-3 എന്ന നിലയില്‍ ശക്തമായി നിന്നിരുന്ന ഇംഗ്ലണ്ടിനെ 319 ല്‍ ഓള്‍ഔട്ട് ആക്കിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കളി തിരിച്ചുപിടിച്ചത്. മുഹമ്മദ് സിറാജ് നാലും കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. രവിചന്ദ്രന്‍ അശ്വിനും ജസ്പ്രീത് ബുംറയ്ക്കും ഓരോ വിക്കറ്റ് വീതം. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 445 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :