അഭിറാം മനോഹർ|
Last Modified വ്യാഴം, 19 സെപ്റ്റംബര്‍ 2024 (10:03 IST)
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ബംഗ്ലദേശ് നായകന് നജ്മുല്‍ ഹൊസൈന്‍ ഷാന്റോ ഫീല്‍ഡിംഗ് തിരെഞ്ഞെടുക്കുകയായിരുന്നു. 3 പേസര്‍മാരും 2 സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ജസ്പ്രീത് ബുമ്ര,ആകാശ് ദീപ്,മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജയും ആര് അശ്വിനും ടീമിലുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം റിഷഭ് ടീം കളിക്കുന്ന ടെസ്റ്റ് മത്സരമെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.
ഇന്ത്യന്‍ കോച്ചായി സ്ഥാനമേറ്റെടുത്ത ശേഷം ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരമാണിത്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യ ലക്ഷ്യമിടുമ്പോള്‍ ഇന്ത്യക്കെതിരെ ആദ്യമായി ടെസ്റ്റ് പരമ്പര വിജയിക്കുക എന്നതാണ് ബംഗ്ലാദേശിന്റെ ലക്ഷ്യം. പാകിസ്ഥാനെ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാ കടുവകളുടെ വരവ്.