India vs Bangladesh, 2nd T20I: 'സഞ്ജുവിനെ പുറത്തിരുത്തുമോ' ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20 ഇന്ന്, ജയിച്ചാല്‍ പരമ്പര

സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമ ഒടിടി പ്ലാറ്റ്ഫോമിലും മത്സരങ്ങള്‍ തത്സമയം കാണാം

India vs Bangladesh 2nd T20I
രേണുക വേണു| Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2024 (10:06 IST)
India vs Bangladesh 2nd T20I

India vs Bangladesh, 2nd T20I: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ കളി ജയിച്ച ഇന്ത്യ 1-0 ത്തിനു ലീഡ് ചെയ്യുകയാണ്. ഇന്ന് ജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം.

സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമ ഒടിടി പ്ലാറ്റ്ഫോമിലും മത്സരങ്ങള്‍ തത്സമയം കാണാം. വൈകിട്ട് 6.30 നാണ് എല്ലാ മത്സരങ്ങളുടേയും ടോസ്. ഇന്ത്യയെ സൂര്യകുമാര്‍ യാദവും ബംഗ്ലാദേശിനെ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുമാണ് നയിക്കുക. ഒന്നാം ടി20 മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും ഓപ്പണറായി തുടരും. സഞ്ജു തന്നെയായിരിക്കും വിക്കറ്റ് കീപ്പര്‍. ഒന്നാം ടി20യിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത.

സാധ്യത ഇലവന്‍: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, നിതീഷ് റെഡ്ഡി, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :